Monday, December 24, 2007

ക്രിസ്മസ് കേക്ക് (Kerala Style Christmas Cake Recipe)

ആദ്യമായി കേക്ക് ഉണ്ടാക്കാന്‍ നോക്കിയത് ബാംഗ്ലൂരില്‍ വച്ചാണ്. മിസ്സീസ് കെ എം മാത്യു വിന്റെ 'നാടന്‍ പാചകരമ' യില്‍ നിന്നെടുത്ത കുറിപ്പ് ഉപയോഗിച്ചെങ്കിലും സംഭവം അത്ര നന്നായില്ല. കുറിപ്പിനു കുഴപ്പമൊന്നും ഉണ്ടാകാന്‍ ഇടയില്ല. പക്ഷെ കാര്യമെന്താണെന്നു പിടി കിട്ടിയുമില്ല. ഈ വര്‍ഷം പാചകം.കോമില്‍ ചില്ലറ മാറ്റങ്ങള്‍ ഉള്ള ഒരു കുറിപ്പ് കണ്ടു. അതും, പാചകരമയും നാട്ടിലെ ഒരു ബേക്കറി ചേട്ടനോട് ചോദിച്ചു കിട്ടിയ ചില അറിവും ചേര്‍ത്താണ് ഈ കുറിപ്പ്. പാചക കുറിപ്പിനെക്കാള്‍ അത് എങ്ങനെ ഉപയോഗിക്കാം എന്നുള്ളതാണ് ഇവിടെ വിവരിക്കുന്നത്. പിന്നെ അടുത്ത കൊല്ലം ഞങ്ങള്‍ക്കും ഇതു നോക്കിയാല്‍ മതിയല്ലോ :-) .

കേക്ക്ഉണ്ടാക്കിയതിനു ശേഷം കുറഞ്ഞത് മൂന്നു ദിവസങ്ങള്‍ കഴിഞ്ഞേ ഉപയോഗിക്കാന്‍ പാടുള്ളൂ. (പലപ്പോഴും കുറിപ്പ് വായിക്കുന്നത് ക്രിസ്മസിന്റെ രണ്ടു ദിവസം മുമ്പായതിനാല് ഇത് ‍ പലപ്പോഴും സാധിക്കാറില്ല. പക്ഷെ രുചിയിലും, സുഗന്ധത്തിലും, ഇതുണ്ടാക്കുന്ന വ്യത്യാസം വളരെ പ്രകടമാണ്. )



ആദ്യത്തെ പ്രശ്നം എന്തുമാത്രം സാധനങ്ങള്‍ ചേര്‍ത്താല്‍ ആവശ്യത്തിനു കേക്ക് കിട്ടും എന്നതാണ്. ഞങ്ങള്‍ 1 Pound combination ആണ് എടുത്തത്‌.(1 Pound butter -1 Pound sugar -1 Pound flour). ഇതു കൊണ്ടു നാലു 8 x 8 x 1.5 (length x breadth x thickness)inches വലിപ്പം ഉള്ള കേക്കുകള്‍ ഉണ്ടാക്കാന്‍ പറ്റി. ഓരോ കേക്കും ഏകദേശം 2 Pound തൂക്കം വരും(മൊത്തം 8 Pounds). കിലോഗ്രാമില്‍ 1/2 kilo combination എടുത്താല്‍ ഏകദേശം ഒരു കിലോ വീതമുള്ള നാല് കേക്കുകള്‍ ലഭിക്കും.



ചേര്‍ക്കേണ്ട സാധനങ്ങളും അളവും
(ഗ്രാമില്‍ കണക്കു കൂട്ടാന്‍, 1 Pound= 500 Grams എന്ന് കരുതിയാല്‍ മതി)

 
 

 
1. കറുത്ത മുന്തിരി (Currant) : 1 Pound *we added 3/4 pound Thomson raisin and 1/4 pound currant
2. ഈന്തപ്പഴം (black dates): 1/8 Pound
3. സംസ്കരിച്ച നാരങ്ങാത്തൊലി (candied orange Peel): 1/8 Pound
4.പഞ്ചസാരയില്‍ സംസ്കരിച്ച ചെറിപ്പഴം (candied cherry fruit) : 1/8 Pound (അമേരിക്കയില്‍ നാരങ്ങാത്തൊലിയും, ചെറിയും മറ്റും ചേര്‍ന്ന Old English Fruit and Peel Mix വാങ്ങാന്‍ ലഭിക്കും. ഇതു സാധാരണയായി candied fruits section - ഇല്‍ കാണാറുണ്ട്‌.  - we washed it before adding.
5. orange peel - fresh - 2 tsp
6. Candied Papaya : 1/8 Pound
7.ഇഞ്ചി തൊലി (candied ginger) : 1/8 Pound.
 
7. ബ്രാണ്ടി (Brandy):1 Cup.
 
8. കശുവണ്ടി പരിപ്പ് ( cashew nut) : 1/2 Pound.
 
9. പഞ്ചസാര-ക്യാരമല്‍ ഉണ്ടാക്കാന്‍ (sugar for caramel syrup): 1/4 Pound ( 1 Cup)
10. കോഴി മുട്ട (eggs) : 12 Nos.
11. നാരങ്ങ നീര് : 3 tsp.
 
12. മൈദ (All Purpose Flour) : 1 Pound (4 Cups).
13. ബേക്കിങ് പൌഡര്‍ (Baking Powder): 1.5 tsp.
14. ഉപ്പ് (Salt): 1 tsp.
 
14. വെണ്ണ (butter): 1 Pound.
15. പഞ്ചസാര (cane suger): 1 Pound ( 4 cups).
 
16. കറുകപ്പട്ട പൊടി (Cinnamon powder): 1 tsp (heaped)
17. ജാതിക്കപ്പൊടി (Nutmeg): 1 tsp (heaped)
18. ഗ്രാമ്പൂ പൊടി (Cloves Powder): 1 tsp(heaped)
19. ചുക്ക് പൊടി (Dry Ginger powder): 1 tsp(heaped)
20. ഏലക്കാ പൊടി (Cardomom Powder):1 tsp(heaped)
21. cocoa powder: 1 tsp (heaped)
 
21. വാനില എസ്സന്‍സ് ( Vannilla essence): 4 tsp.

പാചകത്തിനു മുമ്പ്:

  • ഒന്നു മുതല്‍ ആറു വരെയുള്ള പഴങ്ങള്‍ ചെറുതായി അരിഞ്ഞ് ബ്രാണ്ടിയില്‍ കുതിര്‍ത്തി ഒരു പാത്രത്തില്‍ തലേദിവസം തന്നെ മുടി വക്കുക . കേക്ക് മുറിക്കുമ്പോള്‍ പൊടിയാതിരിക്കാന്‍ നന്നായി ചെറുതാക്കി അരിയുന്നത് സഹായിക്കും. ( Christian Brothers brand 375 ml brandy ആണ് ഞങ്ങള്‍ ഉപയോഗിച്ചത്).
  •  
  • കശുവണ്ടി പരിപ്പ് ചെറുതായി അരിഞ്ഞ് വയ്ക്കുക.
  •  
  • അടുത്തതായി ക്യാരമല്‍ തയ്യാറാക്കുക. ചുവടു കട്ടിയുള്ള ഒരു ചീനചട്ടി നന്നായി പഴുപ്പിച്ച് ഒരു കപ്പ് പഞ്ചസാര ചേര്‍ത്ത്, ഉരുകി, കറുത്ത (dark brown) നിറമാകുന്നതു വരെ തുടര്‍ച്ചയായി ഇളക്കുക. ഇതില്‍ ഒരു കപ്പ് തിളച്ച വെള്ളം ഒഴിച്ച് കട്ട കെട്ടാതെ ഇളക്കികൊണ്ടിരിക്കുക. പാനി ഒരു നൂല്‍ ഒട്ടുന്ന പരുവമാകുമ്പോള്‍ വാങ്ങി തിളച്ച വെള്ളത്തില്‍ വയ്ക്കുക. പഞ്ചസാര അധികം കരിയാതെ സൂക്ഷിക്കണം.
  •  
  • ഇനി മുട്ടയുടെ ഉണ്ണിയും വെള്ളയും വേര്‍തിരിച്ചു രണ്ടു പാത്രങ്ങളില്‍ ആയി സൂക്ഷിക്കുക. മുട്ട വെള്ളയില്‍ നാരങ്ങനീര് ചേര്ത്തു നന്നായി പതപ്പിക്കുക.
  •  
  • മൈദയും, ബേക്കിംഗ് പൌഡറും, ഉപ്പും, മസാലകളും വേറെ ഒരു പാത്രത്തിലീക്ക് നന്നായി കൂട്ടി യോജിപ്പിച്ച് "മാവ്" തയ്യാറാക്കി വയ്ക്കുക. (Use a Sieve to sift all the powders together to mix them up uniformly and to aerate them) 
  •  .
ഉണ്ടാക്കുന്ന വിധം:
നല്ല വലിപ്പമുള്ള ഒരു പാത്രത്തില്‍ (Bowl) വെണ്ണ എടുത്തു നന്നായി ഇളക്കി മയപ്പെടുത്തുക (use an egg beater or cake mixer or food processor). ഇനി പഞ്ചസ്സാരയും ചേര്‍ത്ത് നന്നായി ഇളക്കി പതപ്പിക്കുക. Air bubbles getting trapped during this process is what gives the cake its texture.

ഇനി പറഞ്ഞിരിക്കുന്ന ചേരുവകള്‍ ഒന്നൊന്നായി, കുറേശ്ശെയായി, ചേര്ത്തു ഇളക്കുക - "മാവ്" ചേര്‍ത്തതിനു ശേഷം, അത് യോചിപ്പിക്കാന്‍ പാകതിനെ ഇളക്കാവു.( Overmixing with flour will bring out the gluten and make it difficult to expand.)
  • മുട്ടയുടെ ഉണ്ണി
  • വാനില്ല എസ്സെന്സ്
  • ക്യാരമല

  • "മാവ്"
  • ബ്രാണ്ടിയില്‍ കുതിര്‍ത്തിയ പഴങ്ങള്‍
  • കശുവണ്ടി പരിപ്പ്
  • മുട്ടയുടെ വെള്ള.

ഈ കേക്ക് കൂട്ട് രണ്ടു മണിക്കൂര്‍ വയ്ക്കുക.

ഓവന്‍ 350 ഡിഗ്രി ചൂടാക്കുക. വെണ്ണ പുരട്ടിയ അലുമിനിയം ഫോയിലോ തകരമോ കൊണ്ടുള്ള ബേക്കിംഗ് പാത്രത്തില്‍ കേക്ക് കൂട്ട് നിറയ്ക്കുക (for best results, use a 3 inches height * 6 inches diameter tin and fill 2/3 to 3/4. use a parchment paper/wax paper to line the base of pan/tin ). ആദ്യത്തെ അര മണിക്കൂര്‍ 350 ഡിഗ്രിയിലും (F) അടുത്ത അര മണിക്കൂര്‍ 300 ഡിഗ്രിയിലും ബേക്ക് ചെയ്യുക. ആദ്യത്തെ അര മണിക്കുറിനു ശേഷം ഓരോ പത്തു മിനിട്ടും വേവ് നോക്കുക (tooth pick ഉപയോഗിച്ചു കേക്കിന്റെ മധ്യഭാഗത്ത്‌ കുത്തി നോക്കണം. മാവിന്റെ അംശങ്ങള്‍ ഇല്ലാതെ ക്ലീന്‍ ആയി വന്നാല്‍ വെന്തു എന്ന് കരുതാം)


Tips:

 

1. വെണ്ണയും മുട്ടയും ഉപയോഗിക്കുന്നതിന് എട്ടു മണിക്കൂര്‍ മുന്‍പ് room temperature- ഇല്‍ സൂക്ഷിക്കുക.
2. ചേരുവകള്‍ കുറേശ്ശെയായി ചേര്ത്തു ഇളക്കി മയപ്പെടുത്തണം.
3. മസാലയാണ് കേക്കിനു മണം വരുത്തുന്നത്. ഇതു പറഞ്ഞിരിക്കുന്ന അളവിനു തന്നെ ചേര്‍ക്കേണ്ടതാണ്.
4. മാവ് ചേര്ത്തു മയപ്പെടുത്തുമ്പോള്‍ കുറേശ്ശെയായി ചേര്‍ത്ത് നന്നായി സംയോജിപ്പിക്കുക.
5. കേക്ക് തണുത്തതിനു ശേഷം അല്പം ബ്രാണ്ടി കേക്കിനു മുകളില്‍ ചെറുതായി പുരട്ടിയാല്‍ നല്ല മയമുണ്ടാകും. 4-8 tsp വരെ ഓരോ കേക്കിലും പുരട്ടാവുന്നതാണ്.